cow
പുന്നല ചാച്ചിപുന്നയിൽ ആൾമറയില്ലാത്ത കിണറ്റിലകപ്പെട്ട പശുവിനെ ഫയർഫോഴ്സ് കരയ്ക്കെത്തിച്ചപ്പോൾ

പത്തനാപുരം: ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം. ചാച്ചിപുന്ന നെടുണ്ടോട്ട് വീട്ടിൽ തങ്കച്ചന്റെ പശുവാണ് കിണറ്റിൽ അകപ്പെട്ടത്. മേയാൻ വീട്ടിരുന്ന പശു അയൽവാസിയുടെ മുപ്പതടിയോളം താഴ്ചയും എട്ടടിയോളം വെള്ളവുമുള്ള കിണറ്റിൽ വീഴുകയായിരുന്നു.

പശുവിനെ രക്ഷക്കാൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായതോടെ ആവണീശ്വരം ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ സുനിൽ, ലീഡിംഗ് ഫയർമാൻ രാജേന്ദ്രൻ പിള്ള, ഫയർമാൻമാരായ രതീഷ്, അതുൽ, അഖിൽ കാർത്തിക്, വിജിൻ, മനീഷ് എന്നിവർ ചേർന്ന് സാഹസികമായി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏണി ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് ബന്ധിച്ച പശുവിനെ കരയ്ക്കെത്തിച്ചു.