കൊല്ലം: അയ്യങ്കാളിയുടെ 78-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജനശക്തി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് ഉദ്ഘാടനം ചെയ്തു. സി.കെ. കുമാരൻ, നരേന്ദ്രപ്രസാദ്, മടയ്ക്കൽ എൻ. അഴകേശൻ, പോളയിൽ രവി, രത്നമ്മ എന്നിവർ സംസാരിച്ചു.