mayyanad-library
ലിറ്റററി റിക്രിയേഷൻ ക്ളബിന്റെ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സത്യൻ അനുസ്മരണത്തിൽ ഡി. ജോൺസൺ പ്രഭാഷണം നടത്തുന്നു. എസ്. ഗിരി പ്രേം ആനന്ദ്, ‌ഡി. ബാലചന്ദ്രൻ, കെ. ഷാജി ബാബു എന്നിവർ സമീപം

മയ്യനാട്: നടൻ സത്യന്റെ 48-ാം ചരമ വാർഷികത്തോടനുബന്ധിച്ച് മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ളബിന്റെ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടന്നു. പ്രസിഡന്റ് ഡി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്. ഗിരി പ്രേം ആനന്ദ്, ഡി. ജോൺസൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ. ഷാജി ബാബു സ്വാഗതവും ജോ. സെക്രട്ടറി എസ്. സുബിൻ നന്ദിയും പറഞ്ഞു. തുടർന്ന് ശ്യാം, സുഷ എന്നിവർ ചേർന്ന് സത്യൻ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.