sankar-school
നല്ലില പഴങ്ങാലം ആർ.ശങ്കർ സ്മാരക ഹൈസ്കൂളിലെ വായനാദിനാഘോഷം മുൻ അഡിഷണൽ ഡി.പി.ഐ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നല്ലില പഴങ്ങാലം ആർ. ശങ്കർ സ്മാരക ഹൈസ്കൂളിൽ നടന്ന വായനാ ദിനാഘോഷം മുൻ അഡിഷണൽ ഡി.പി.ഐ രാഘവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ടി. ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. മലയാളം അദ്ധ്യാപിക എസ്.ആർ. വർഷ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ എൻ. വിനോദ്ലാൽ, ഹെഡ്മാസ്റ്റർ ജി.എസ്. സുനിൽ, കുണ്ടറ ഐ.ടി മാസ്റ്റർ ട്രെയിനർ അനിൽകുമാർ, അദ്ധ്യാപകരായ ജി. ലൂണ, അതുൽ മുരളി എന്നിവർ സംസാരിച്ചു.