c
ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന വായനവാരാചരണം

ചാത്തന്നൂർ: ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിലെ വായനാവാരം ഹെഡ്മാസ്റ്റർ അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. വായനാ സംസ്കാരത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. സ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. സാഹിത്യ ക്വിസ്, പ്രസംഗ മത്സരം, പുസ്തക നിരൂപണം, ലൈബ്രറി സന്ദർശനം മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരികൃഷ്ണൻ ഭാഷാ പ്രതി ജ്ഞ അവതരിപ്പിച്ചു. അദ്ധ്യാപകരായ സി.ആർ. ജയചന്ദ്രൻ, ബിന്ദു ലക്ഷ്മി, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.