എഴുകോൺ: നേതാജി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എഴുകോൺ പോച്ചംകോണം കേന്ദ്രീകരിച്ച് വിപുലമായ മഴക്കാല പരിസര ശുചീകരണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ബാബുരാജ്, സെക്രട്ടറി അനിരുദ്ധൻ, എക്സിക്യുട്ടീവംഗങ്ങളായ രാജേന്ദ്രപ്രസാദ്, രംഗരാജൻ, അഖിൽ, ശാർങ്ഗധരൻ, ഭക്തരാജൻ, മനോമോഹനൻ എന്നിവർ നേതൃത്വം നൽകി.