കൊല്ലം: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 31-ാമത് ജില്ലാ സമ്മേളനം ജൂലായ് 11ന് കൊല്ലം പബ്‌ളിക്ക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. കഴിഞ്ഞ ദിവസം കൊല്ലം എ.ആർ ക്യാമ്പിൽ നടന്ന സ്വാഗതസംഘം രൂപീകരണ സമ്മേളനം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.പി.ഒ.എ ജില്ലാ സമ്മേളനം ഉയർത്തുന്ന ഗ്രീൻ പൊലീസിംഗ് പോലുള്ള നവീന ആശയങ്ങളും കാര്യക്ഷമത വർദ്ദിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങളും
മാനസിക സമ്മർദ്ദം കുറയ്‌ക്കാനുതകുന്ന പരിപാടികളും പൊലീസ് സംഘടനകൾ ഏറ്റെടുക്കണമെന്ന് മെറിൻ ജോസഫ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് വി.എസ്. ചിത്രസേനൻ മുഖ്യാഥിതിയായിരുന്നു. ക്യാമ്പ് എ.സി സത്യദാസ്, അസോ. എക്‌സിക്യൂട്ടീവ് അംഗം കെ. സുനി, പ്രസിഡന്റ് ജെ .തമ്പാൻ, വൈസ് പ്രസിഡന്റ് ലിജു, കെ.പി.എ പ്രസിഡന്റ് അജിത്ത് കുമാർ, സെക്രട്ടറി ജിജു സി. നായർ, ചവറ ഐ.എസ്.എച്ച്.ഒ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. അസോ. ജില്ലാ സെക്രറി എം.സി. പ്രശാന്തൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ഉദയൻ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ജനറൽ കൺവീനറായി എ.ആർ ക്യാമ്പ് സബ് ഇൻസ്‌പെക്ടർ വൈ. സോമരാജനെയും ചെയർമാനായി ചവറ തെക്കുംഭാഗം ഐ.എസ്.എച്ച്.ഒ എച്ച്. മുഹമ്മദ് ഖാനെയും തിരഞ്ഞെടുത്തു.