ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണദിനം ആചരിച്ചു. സ്കൂൾ ഡയറക്ടർ ഫാദർ അഗസ്റ്റിൻ വാഴവിള ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് പൊതു ലൈബ്രറി എന്ന ആശയം മുന്നോട്ട് വയ്ക്കുകയും ചാത്തന്നൂരിൽ ഒരു സൗഹൃദ ലൈബ്രറി ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ടോം മാത്യു വായനാദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ജെ. ജോൺ, പ്രോഗ്രാം കോ ഒാർഡിനേറ്റർ അരുൺ, സ്മിതാ മേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡി.സി ബുക്സ് മാനേജർ ലിജോ സംസാരിച്ചു. സ്കൂൾ ഹെഡ് ബോയ് അശ്വിൻ എസ്. ശേഖർ നന്ദി പറഞ്ഞു.