ഓയൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കരിങ്ങന്നൂർ ആറ്റൂർക്കോണം കരിക്കത്തിൽ ബംഗ്ലാവിൽ ജി. ദിവാകരൻ (87) നിര്യാതനായി. സി.പി.എം.വെളിനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷകസംഘം താലൂക്ക് സെക്രട്ടറി, വെളിനല്ലൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം, ജില്ലാ സാക്ഷരതാ മിഷൻ അസി.പ്രോജക്ട് ഓഫീസർ, ആറ്റൂർക്കോണം എ.കെ.ജി വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.സരസ്വതി. മക്കൾ: റോജ് (ആറ്റൂർക്കോണം യു.പി.എസ്), ജോർ (അബുദാബി), രേണു (വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക്), മീര (ആറ്റൂർക്കോണം യു.പി.എസ്). മരുമക്കൾ: പി.എസ്. പ്രവിത, എസ്. ബിന്ദു, കെ.എസ്. സിമി, പി.എസ്. റെജി.