അപകടം ഒഴിവായി
തൊടിയൂർ: നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലൂടെ വീണെങ്കിലും വൈദ്യുതികമ്പി പൊട്ടി വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ ഏഴേകാലോടെ ചാമ്പക്കാവ് പാലത്തിന് വടക്ക് ഭാഗത്തായിരുന്നു സംഭവം. കോയിവിള സ്വദേശി വിനോദും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കില്ല.