aisf
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാർച്ച്

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാസ മേഖലയെന്നപോലെ ഉന്നത വിദ്യാഭ്യാസ രംഗവും സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ പുതിയ മാർഗ്ഗങ്ങൾ തുറക്കുകയാണ്. എന്നാൽ അതേ പ്രാധാന്യത്തോടെ നോക്കിക്കാണേണ്ട ഉന്നതവിദ്യാഭ്യാസമേഖല കുത്തഴിഞ്ഞ് നാമാവശേഷമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുരാജ് എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്ദീപ് അർക്കന്നൂർ സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യു.കണ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രിജി ശശിധരൻ, എ. അധിൻ, ആർ. ആതിര എന്നിവർ സംസാരിച്ചു. കൊല്ലം എം.എൻ സ്മാരകത്തിൽ നിന്നാരംഭിച്ച മാർച്ചിന് എ.ഐ.എസ്.എഫ് നേതാക്കളായ അനന്ദു എസ്. പോച്ചയിൽ, ആതിര മുരളി, അമൽ ബി. നാഥ്, എച്ച്. അവിനാഷ്, വിഷ്ണു കൊച്ചുവീട്ടിൽ, പി.എസ്. അനന്ദു എന്നിവർ നേതൃത്വം നൽകി.