ഓച്ചിറ: വായനാപക്ഷാചരണത്തിന്റെ ഭാഗമായി തഴവ ആദിത്യ വിലാസം ഗവ. ഹൈസ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തഴവ ശ്രീമഹാദേവദേശായി ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാല ഹാളിൽ വെച്ച് പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റർ എ.കെ. സലിംഷ, അദ്ധ്യാപകരായ സ്മിത, വിധുമോൾ, ശ്രീജിത്ത്, അനുമാത്യു, ഗ്രന്ഥശാലാ സെക്രട്ടറി ആർ. രതീഷ് കുമാർ, പ്രസിഡന്റ് സി. രാജീവ് എന്നിവർ സംസാരിച്ചു. ദിനാചരണത്തിന് മുന്നോടിയായി സ്‌കൂളിൽ വായന റിയാലിറ്റി ഷോ സംഘടിപ്പിച്ചു.