കരുനാഗപ്പള്ളി : വായനാദിനത്തിൽ കരുനാഗപ്പള്ളി നഗരസഭ അക്ഷര വെള്ളിച്ചം പദ്ധതി നടപ്പാക്കിയതിന്റെ ഭാഗമായി നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന 14 ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്തു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഗ്രാമീണ ഗ്രന്ഥശാലകളെ വിവര വിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം. ശോഭന ഫർണിച്ചറുകൾ വിതരണം ടെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എം. മഞ്ജു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ വായനാദിന സന്ദേശം നൽകി. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, നഗരസഭാ കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, സി.വിജയൻ പിള്ള, ഷംസുദ്ദീൻ കുഞ്ഞ്, മോഹൻദാസ്, ശോഭാ ജഗദപ്പൻ, സക്കീനാ സലാം, നസിം, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം. സുരേഷ് കുമാർ, സെക്രട്ടറി ഷെർളാ ബീഗം , നേതൃസമിതി കൺവീനർ എ. സജീവ്, അസിസ്റ്റന്റ് എൻജിനിയർ സിന്ധു എന്നിവർ സംസാരിച്ചു.