കുന്നത്തൂർ:ലഹരിവിമുക്ത സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രാഥമിക വിദ്യാഭ്യാസം മുതൽ ബോധവൽക്കരണം നടത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.ബോധന 2019 ന്റെ ഭാഗമായി ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ ആരംഭിച്ച ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനസിക സംഘർഷത്തിന്ന് അയവ് കണ്ടെത്താൻ ലഹരിയെ കൂട്ടുപിടിക്കുന്ന ശീലം പലപ്പോഴും കണ്ടുവരാറുണ്ട്.ഇതിൽ നിന്നും വിദ്യാർത്ഥികളെ പിൻതിരിപ്പിക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണമെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു.പിടിഎ പ്രസിഡന്റ് ജി.ശ്രീദാസ് അദ്ധ്യക്ഷത വഹിച്ചു.പ്രഥമ അധ്യാപിക എസ്.ശ്രീലത,സ്കൂൾ മാനേജർ ഷാജി കോശി,സീനിയർ അസിസ്റ്റന്റ് റെജി വർഗീസ് എന്നിവർ പ്രസംഗിച്ചു.