പുനലൂർ: ബസ് യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ വഴിയെത്തിയ കല്ലട ബസ് പ്രവർത്തകർ തടഞ്ഞു. ഇന്നലെ വൈകിട്ട് പുനലൂർ-അഞ്ചൽ പാതയോരത്തെ പവർ ഹൗസിന് സമീപത്തായിരുന്നു ബസ് തടഞ്ഞത്. സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി ആർ. രാജേഷ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി പ്രേംനാഥ്, സനേഷ്, ഷാമു തുടങ്ങിയവർ സംസാരിച്ചു.