ചാത്തന്നൂർ: കാരംകോട് രാകേഷ് രവി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ പഞ്ചായത്തംഗം വി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ, ഡോ. പി. ശാന്തകമാരി, മഹേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.