ചാത്തന്നൂർ: ചിറക്കര ഗവ. ഹൈസ്കൂളിലെ കാർഷിക ക്ലബും ചിറക്കര കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന സ്കൂൾ വളപ്പിലെ പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു ഉദ്ഘാടനം ചെയ്തു. കൺവീനർ സി.ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൃഷിഭവൻ ഫീൽഡ് സ്റ്റാഫുകളായ സന്ധ്യ, രമ്യാ പ്രീത, പി ടി.എ പ്രസിഡന്റ് മനോജ്, എം.പി.ടി.എ പ്രസിഡന്റ് സുലഭ, അദ്ധ്യാപകരായ അനീഷ്, അലൻ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ അബുൾ ഷുക്കൂർ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.