കൊല്ലം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് ഓടുകൾ തകർന്നു. രാമൻകുളങ്ങര കന്നിമേൽ ചേരിയിൽ സരസ്വതി മന്ദിരത്തിൽ രാജേന്ദ്രൻ നായരുടെ വീട്ടുമുറ്റത്ത് നിന്ന വേപ്പ് മരമാണ് വീണത്.
ഇന്നലെ രാവിലെ 4.30ഓടെയാണ് സംഭവം. മരം വീഴുന്ന സമയത്ത് രാജേന്ദ്രൻ നായരും കുടുംബവും ഉറക്കമായിരുന്നു. ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് മരം വീണത് അറിഞ്ഞത്. രാവിലെ 7.30ഓടെ സമീപവാസികൾ ചേർന്ന് മരം മുറിച്ചുമാറ്റി.