photo
കെന്നഡി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പാഠശാലയിൽ നിന്ന് ഗ്രന്ഥശാലയിലേക്ക് പരിപാടി കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രടട്റി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വായന ദിനാചരണത്തിന്റെ ഭാഗമായി കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ പാഠശാലയിൽ നിന്ന് ഗ്രന്ഥശാലയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല സന്ദർശിച്ചു. നൂറോളം കുട്ടികളാണ് അദ്ധ്യാപകർക്കൊപ്പം ഗ്രന്ഥശാലയിൽ എത്തിയത്. ലൈബ്രേറിയൻ ബി. സജികുമാറിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ കുട്ടികളെ സ്വീകരിച്ചു.

തുടർന്ന് നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മായാ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോടിയാട്ട് രാമചന്ദ്രൻപിള്ള, എം. സുരേഷ് കുമാർ, സജിത്ത്, സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. റഫറൻസ് ലൈബ്രറിയും പുസ്തകങ്ങളുടെ ശേഖരണവും കുട്ടികൾ സന്ദർശിച്ചു.