ഓച്ചിറ: തമിഴ് വിശ്വകർമ്മ സമൂഹം ഓച്ചിറ ശാഖയുടെ വാർഷിക പൊതുയോഗവും പഠനോപകരണവിതരണവും ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.പി. അമർനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ പ്രൊഫ.പി. രാധാകൃഷ്ണകുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. തമിഴ് വിശ്വകർമ്മ സമൂഹം സംസ്ഥാന രക്ഷാധികാരി കെ. രംഗനാഥ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി വി. അറുമുഖം, പി. മണിയപ്പനാചാരി, എം. ആർ. ഗോപാലകൃഷ്മൻ, സി. ബാബു, ജ്യോതി രാധാകൃഷ്ണൻ, കെ. രാമദാസ്, ഖജാൻജി ആർ. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.