yoga
അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി അഞ്ചൽ ശബരിഗിരി സ്‌കൂളിൽ നടന്ന യോഗ പരിശീലനം

അഞ്ചൽ: ശബരിഗിരി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനവും സംഗീത ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. യോഗാദ്ധ്യാപികയായ അയനാ പ്രകാശിന്റെ നേതൃത്വത്തിൽ ആയിരത്തിഅഞ്ഞൂറോളം കുട്ടികളെ അണിനിരത്തി യോഗ പരിശീലനവും സ്‌കൂളിലെ ഗായകസംഘം അവതരിപ്പിച്ച സംഗീതപരിപാടിയും നടന്നു. പരിപാടികൾക്ക് പ്രിൻസിപ്പൽ എസ്.വി. മാലിനി, എൻ. സുല, അരുൺ ദിവാകർ എന്നിവർ നേതൃത്വം നൽകി.