എഴുകോൺ: അയിരുക്കുഴി ഗവ. വെൽഫെയർ എൽ.പി.എസിൽ നടന്ന വായനവരാചരണം റിട്ട. ഗവ. ഹയർസെക്കൻഡറി പ്രിൻസിപ്പലും കവിയുമായ വെട്ടിക്കവല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉണ്ണി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ധന്യാ മനോജ് വിശിഷ്ടാതിഥിയായി. നേഴ്സറി കുട്ടികൾക്കായി റിട്ട. എച്ച്.എം ഗോമതി വാങ്ങി നൽകിയ യൂണിഫോമും സന്തോഷ്‌കുമാർ നൽകിയ സൈക്കിളും യോഗത്തിൽ വിതരണം ചെയ്തു. വാർഡ് മെമ്പർ ബാബുലാൽ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് എം.ഒ. വിനോദ് കുമാർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ജയബാല, അജിതാ ബാബു, ഇന്ദിര, ശ്യാമ, അജി, സുജ, സിജി, ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. യോഗദിനാചരണത്തിന്റെ ഭാഗമായി വേണുഗോപാലിന്റെ നേതൃത്വത്തിൽ യോഗാ ക്ലാസും നടന്നു.