അഞ്ചൽ: കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന റോബോട്ടിക്സ് മേഖല കുട്ടികളെ പരിചയപ്പെടുത്തുന്നതിനും അഞ്ചൽ ശബരിഗിരി റസിഡൻഷ്യൽ സ്കൂളിൽ റോബോട്ടിക്സ് ലാബ് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മോഹൻദാസ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ഷീല ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എസ്.വി. മാലിനി, എൻ. സുല, അരുൺ ദിവാകർ തുടങ്ങിയവർ പങ്കെടുത്തു.