uit
യുഐടിയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം കേരള സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. മഹാദേവൻപിള്ള നിർവഹിക്കുന്നു.


പരവൂർ ∙ കൂനയിൽ ആയിരവില്ലി യു.പി. സ്കൂൾ കെട്ടിടത്തിൽ കേരള സർവകലാശാല ആരംഭിച്ച യുഐടിയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം കേരള സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. മഹാദേവൻപിള്ള നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഒരു വർഷം മുൻപാണ് യുഐടിയുടെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ 2 കോഴ്സുകളിൽ നിന്ന് തുടങ്ങി ഇപ്പോൾ 3 കോഴ്സുകൾ. യുഐടി ക്കു വേണ്ടി പുതിയതായി 3 നില കെട്ടിടം പണിയാൻ പോകുന്നു. ചാത്തന്നൂർ മണ്ഡ‍ലത്തിലെ ഏക യുഐടി കോളജാണ് പരവൂർ യുഐടി. നഗരസഭ സെക്രട്ടറി എ. നൗഷാദ്, വൈസ് ചെയർപഴ്സൻ ആർ. ഷീബ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ, പ്രിൻസിപ്പ‌ൽ ഡോ.ജി. ജയസേൻ, കേരള സർവകലാശാല സിൻഡിക്കറ്റ് മെംബർമാരായ ഡോ. എസ്. നസീബ്, എം. ശ്രീകുമാർ, എം. ഹരികൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ. യാക്കൂബ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. അംബിക, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷാകുമാരി, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ. ഷുഹൈബ്, വിവിധ രാഷ്ട്രീയ നേതാക്കളായ കെ. സേതുമാധവൻ, നെടുങ്ങോലം രഘു, അഡ്വ. ജി. രാജേന്ദ്രപ്രസാദ്, ജി. പ്രദീപ്, വാർഡ് കൗൺസിലർമാരായ വി. പ്രകാശ്, കെ. സിന്ധു എന്നിവർ പ്രസംഗിച്ചു.