പരവൂർ: കൂനയിൽ വേദവ്യാസ വിദ്യാനികേതനിൽ യോഗാ ദിനാചരണം നടന്നു. നെടുങ്ങോലം എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ എസ്. ഗീത ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക എൽ.ജി. ശ്രീജ അദ്ധ്യഷത വഹിച്ചു. സ്കൂൾ സമിതി പ്രസിഡന്റ് എ. രാജൻബാബു, എസ്. സുവർണകുമാർ, ഹരിചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.