ചാത്തന്നൂർ: ചിറക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും നിലവിലെ ഭരണസമിതി അംഗവും, സി.പി.എം ചിറക്കര ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ ചിറക്കര ഇടവട്ടം ബിനു ഭവനിൽ പി. ബാബുരാജൻപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരിഅമ്മ. മക്കൾ: ബിനുരാജ് (ഗൾഫ്), ഡോ. വിപിൻരാജ് ( ഡൽഹി). മരുമകൾ: സച്ചു.