ഓയൂർ: ഓടനാവട്ടം കെ.ആർ.ജി.പി.എം.എച്ച്.എസ്.എസിൽ അന്താരാഷ്ട്ര യോഗദിനാചരണവും സംസ്കൃതം ക്ലബും സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്തു.
വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ.എസ്. ജയലേഖ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.കെ. ഗോപാലകൃഷ്ണപിള്ള, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എച്ച്. ശ്രീലേഖ, സീനിയർ അദ്ധ്യാപകരായ സി.എം. ഗണേശ്, എം. ജയപ്രകാശ്, അദ്ധ്യാപകരായ സി. ബിനു, എച്ച്. ശ്രീലേഖ, സി.ബിന്ദു, സിന്ധു, ബി.എ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.