എഴുകോൺ: എസ്.എൻ.ഡി.പി യോഗം 5503-ാം നമ്പർ മാരൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷികം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി കോട്ടയം ടി.എസ്.ബിജു മുഖ്യ കാർമികത്വം വഹിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗങ്ങളായ അഡ്വ. സജീവ് ബാബു, അഡ്വ. രവീന്ദ്രൻ, അഡ്വ. അരുൾ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ശാഖാ പരിധിയിൽ വരുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. യൂണിയൻ കൗൺസിലർ കെ. രാധാകൃഷ്ണൻ സ്വാഗതവും ശാഖാ സെക്രട്ടറി ടി. സുകേഷ് നന്ദിയും പറഞ്ഞു.