yoga
പുനലൂർ തൂക്ക് പാലത്തിൽ നടന്ന യോഗ പ്രദർശനം

കൊല്ലം: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്, ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജില്ലാ ആയുർവേദ ആശുപത്രിയിൽ യോഗ പരിശീലകരായ ഗിരിജ, ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശീലനത്തോടെയാണ് ജില്ലാതല പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് യോഗദിന സന്ദേശ റാലി നടന്നു.
ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ. കെ. രാജഗോപാൽ സ്മാരക ഹാളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ ശ്രീലേഖ വേണുഗോപാൽ അദ്ധ്യക്ഷയായി. ആയുർവേദ ഡി. എം. ഒ ഡോ. അസുന്തമേരി യോഗദിന സന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി മെമ്പർമാരായ അനിൽ എസ്. കല്ലേലിഭാഗം, ഡോ. കെ. രാജശേഖരൻ, ആർ. രശ്മി, ഹോമിയോപ്പതി വകുപ്പ് ഡി. എം. ഒ ഡോ. എം. പി. ബീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. 'യോഗയും ഹൃദയാരോഗ്യവും' വിഷയത്തിൽ യോഗ മെഡിക്കൽ ഓഫീസർ ഡോ. ശ്യാംകുമാർ ക്ലാസെടുത്തു. കളക്‌ട്രേ​റ്റിൽ നടന്ന യോഗ പരിശീലന പരിപാടി സബ്കളക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

പുനലൂരിൽ തൂക്കുപാലത്തിൽ

പുനലൂർ:പുനലൂർ തൂക്കുപാലത്തിൽ യോഗ സംഘടിപ്പിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻെറ ഭാഗമായി പുനലൂരിൽ നടന്ന യോഗ പ്രദർശനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന യോഗ അസോസിയേഷനും, ചേതന യോഗയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

സംഘാടക സമിതി ചെയർമാൻ എസ്.ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു.ചേതന യോഗ സംസ്ഥാന ഫക്കൽറ്റി ബാലകൃഷ്ണ സ്വാമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലരാധാകൃഷ്ണൻ, യോഗ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ.പി.ബാലചന്ദ്രൻ, കാപെക്സ് ചെയർമാൻ പി.ആർ.വസന്തൻ,ചേതന ജില്ലാ സെക്രട്ടറി എം.എ.സത്താർ, ബി.ചന്ദ്രസേനൻ,കെ.ധർമ്മരാജൻ, സുരേന്ദ്രനാഥ തിലകൻ,എസ്.ബിജു, എം.എ.രാജഗോപാൽ, ഷൈൻദീപു തുടങ്ങിയവർ സംസാരിച്ചു. പുനലൂർ നഗരസഭയുടെയും , ആർട്ട് ഓഫ് ലിവിംഗിന്റെയും നേതൃത്വത്തിലാണ് പുനലൂർ തൂക്ക് പാലത്തിൽ ദിനാചരണം നടത്തിയത്. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലും യോഗ ആചരിച്ചു. രണ്ട് ചടങ്ങുകളും നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.