6
തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രതിഭോത്സവം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉത്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ഇരുപത്തിമൂന്നാമത് പ്രതിഭോത്സവം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജെ.സി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ദിനേശ് കുമാർ, കൊല്ലായിൽ സുരേഷ്, ബി. മുരളീധരൻ പിള്ള, കെ. ശാമുവേൽ, വയല ശശി, സി. ബിന്ദു ,ദീപ ജോയി തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പ്രൊഫ.ബി. ശിവദാസൻപിള്ള സ്വാഗതവും സെക്രട്ടറി അനിത എസ്. നായർ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ അവാർഡ് ദാനം, നെൽകർഷകർക്ക് ഉഴവുകൂലി ധനസഹായ വിതരണം എന്നിവ നടന്നു.