കടയ്ക്കൽ: കുമ്മിൾ ഗ്രാമപഞ്ചായത്തിൽ കനത്ത മഴയിൽ മരം കടപുഴകിവീണ് വീട് തകർന്നു. കുമ്മിൾ നോർത്ത് വാർഡ് വിജിത്ത് ഭവനിൽ വിജയൻ പിള്ളയുടെ വീടാണ് തകർന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അയൽവാസിയുടെ പുരയിടത്തിൽ നിന്ന മരമാണ് വീടിനുമുകളിൽ വീണത്. മേൽക്കൂരയും ഭിത്തിയും തകർന്നു. ആളപായമില്ല.