പാരിപ്പളളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം കൊല്ലം സിറ്രി അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി.എ. ആരിഫ് ഉദ്ഘാടനം ചെയ്യുന്നു
പാരിപ്പള്ളി: പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു. കൊല്ലം സിറ്രി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറും എസ്.പി.സിയുടെ ഡിസ്ട്രിക് നോഡൽ ഓഫീസറുമായ പി.എ. ആരിഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗിരിജകുമാർ, വൈ. സോമരാജൻ, ഗിരിജകുമാരി, രാജലക്ഷ്മി, എ. അഭിലാഷ് ബേബി, എൻ.ആർ. ബിന്ദു, ബി. രാജേഷ്, കെ. ബിജു എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ സ്‌കൂളിലെ അദ്ധ്യാപകൻ പി.എം. ഹരീഷിനേയും യോഗാ അദ്ധ്യാപകൻ സുധീര സുന്ദരത്തിനെയും ചടങ്ങിൽ ആദരിച്ചു.