കുണ്ടറ: നെടുമ്പന സ്വാശ്രയ കർഷക സമിതിയുടെ നിർമ്മാണം പൂർത്തിയായ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നല്ലില എള്ളുവിള ജംഗ്ഷനിൽ നടന്ന യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിച്ചു. മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഞാറ്റുവേല ഫെസ്റ്റ് വി.എസ്. ജയലാൽ എം.എൽ.എയും 'ആരോഗ്യരക്ഷയ്ക്ക് അടുക്കളതോട്ടം' പദ്ധതിയുടെ ഉദ്ഘാടനം നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീനും നിർവ്വഹിച്ചു. മികച്ച സ്വാശ്രയ സംഘത്തെ ജില്ലാപഞ്ചായത്ത് അംഗം സി.പി. പ്രദീപും ആദ്യകാല ഭാരവാഹികളെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ബിജുവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ നിഷാ സാജനും ആദരിച്ചു. കർഷക സാന്ത്വനം ചികിത്സാ ധനസഹായം വി.എഫ്.പി.സി.കെ ഡയറക്ടർ കെ.ആർ. മോഹനൻപിള്ള വിതരണം ചെയ്തു. എൻ. സുരേന്ദ്രൻ, മോഹനചന്ദ്രൻപിള്ള, തോമസ് കോശി, സിബി ജോസഫ്, അജുജോൺ മത്തായി, പി.എ. അബ്ദുള്ള ഹാഷിം, ഷീജ മാത്യു, ഹരീഷ്, എസ്. സിന്ധു,ആർ. ഷംന, സുനിൽ, ബെനഡിക്ട് തുടങ്ങിയവർ സംസാരിച്ചു.