food
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധന

ചാത്തന്നൂർ: ചാത്തന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിലും മത്സ്യമാർക്കറ്റുകളിലും ഫുഡ് സേഫ്റ്റി , ചാത്തന്നൂർ കുടുംബരോഗ്യ കേന്ദ്രം, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പരിശോധന നടത്തി. പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത ഒരു ഹോട്ടലിനു നോട്ടീസ് നൽകി. മറ്റു ചില ഹോട്ടലുകൾക്ക് പിഴ ഈടാക്കി. മാർക്കറ്റിൽ നിന്ന് മത്സ്യ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ സുജിത് പെരേര, മാനസി, അസിം , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.ആർ. മനോജ് , എസ്. ഷോം , പഞ്ചായത്ത് സെക്രെട്ടറി എം. വിനോദ് കുമാർ, സജി, അരുൺ എന്നിവർ പങ്കെടുത്തു. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.