കരുനാഗപ്പള്ളി: താലൂക്ക് ജമാഅത്ത് യൂണിയന്റെ 36 മഹല്ലുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും യൂണിയൻ മെരിറ്റ് അവാർഡ് നൽകി ആദരിച്ചു. പുതുമണ്ണേൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ആർ.രാമചന്ദ്രൻ എം.എൽ.എ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു.
തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി. രാജൻ, എം. ഇബ്രാഹിംകുട്ടി, കുരുടന്റയ്യത്ത് അബ്ദുൽ വാഹിദ്, സി.എം.എ. നാസർ, റൗഫ് കൊട്ടക്കര, പി.എച്ച്. മുഹമ്മദ്കുഞ്ഞ്, എം.എസ്. ഷൗക്കത്ത്, ടൗൺ ഇമാം മുഹദ് ഷാഹിദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി കെ.എ. ജവാദ് സ്വാഗതവും ഖലീലുദ്ദീൻ പൂയപ്പള്ളിൽ നന്ദിയും പറഞ്ഞു.