കരുനാഗപ്പള്ളി: അന്താരാഷ്ട്ര യോഗ ദിനത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ യോഗദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള യോഗ സന്ദേശം നൽകി. പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ്, ഷിഹാബ് എസ്. പൈനുംമൂട്, എൽ. ഗീതകുമാരി എന്നിവർ സംസാരിച്ചു. യോഗ അദ്ധ്യാപകരായ സച്ചിൻ, വിനോദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.