ams
എ.എം.എസ് സാധുസംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന വൃക്ഷത്തൈ വിതരണം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: എ.എം.എസ് സാധുസംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന വൃക്ഷത്തൈകളുടെ വിതരണം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സത്താർ ചൈനീസ് വില്ല അദ്ധ്യക്ഷത വഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രസിഡന്റ് സുമൻജിത്ത് മിഷ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി നൗഷാദ് സഫാസ്, ഒ. ഹാരിസ്, അബാമോഹൻ, സമദ് ബുധൻ കുറ്റിയിൽ,​ അജ്മൽ, നവാസ്, ട്രഷറർ നസീർ തുടങ്ങിയവർ സംസാരിച്ചു.