കൊല്ലം: ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയൻ ജൂലായ് 18ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ
യൂണിയൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യു.എം.നഹാസ് വിശദീകരിച്ചു. വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് എസ്.ഷാനു, രമേശ് കുമാർ, എസ്.ജഗദീപ്, എസ്.സുജിത്, ജി.സുരേഷ്‌ലാൽ, കെ.പ്രസാദ്, ആർ.അനിൽകുമാർ, കെ.എസ്.സന്തോഷ്‌കുമാർ, എ.സിറാജുദ്ദീൻ, എം.പത്മരാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ചർച്ചകൾക്ക് മറുപടി പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ഗാഥ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്.ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ജി.ധന്യ തുടങ്ങിയവർ പ്രസംഗിച്ചു.