yoga
യോഗാ ദിനാചരണത്തോടനുബന്ധിച്ച് നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ നടന്ന യോഗാഭ്യാസം

കൊല്ലം: തൃക്കടവൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിലെ കുട്ടികളുടെ ആരോഗ്യസേനയുടെയും ആഭിമുഖ്യത്തിൽ നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ യോഗ ദിനാചരണം നടന്നു. പി.ടി.എ പ്രസിഡന്റ് ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. സിബില അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ. മണിലാൽ, സനില, അനിൽകുമാർ എന്നിവർ സംസാരിച്ചു. യോഗാചാര്യൻ ഭാസ്കര ഉണ്ണിത്താന്റെ നേതൃത്വത്തിൽ കുട്ടികളുടെ ആരോഗ്യസേനയിലെ അംഗങ്ങളുടെ യോഗാ പ്രകടനവും നടന്നു. എസ്.കെ. മിനി സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.