doha
ഖത്തർ കൊല്ലം കൾച്ചറൽ ഡെവലപ്മെന്റ് ഫോറത്തിന്റെ വാർഷിക ആഘോഷ പരിപാടിയുടെ ഉദ്ഘാടനം

ദോഹ:ഡോക്ടർ രവിപിള്ള മുഖ്യരക്ഷാധികാരിയായ ഖത്തർ കൊല്ലം കൾച്ചറൽ ഡെവലപ്മെന്റ് ഫോറത്തിന്റെ (ക്യു.കെ.സി.ഡി എഫ് ) വാർഷിക കുടുംബ സംഗമമായ "കൂട്ടിന്റെ സംഗീതം-2019" പരിപാടി ദോഹയിലെ ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിൽ സംഘടിപ്പിച്ചു. വർണാഭമായ ചടങ്ങിൽ സംഘടനയുടെ അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഡോ. മുഹമ്മദ്‌ അൽ ഖയറീൻ, പ്രസിഡന്റ് ഷാജു ചക്കുവള്ളി, രക്ഷാധികാരി എൻ. മണി, ഇന്ത്യൻ എംബസി പ്രതിനിധി കുൽജീത് സിംഗ് അറോറ, ഐ.സി.സി മുൻ പ്രസിഡന്റ് ഗിരീഷ് കുമാർ, ഇൻകാസ് ദേശീയ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കാര്യാട്, എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഖത്തറിലും കേരളത്തിലും സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രസിഡന്റ് ഷാജു ചക്കുവള്ളി വിശദീകരിച്ചു. വിങ്‌സ് ഓഫ് കളർ എന്ന ഇന്റർനാഷണൽ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണവും സംഘടനാ സുവനീറിന്റെ (മിഴി-2019) പ്രകാശനവും നടത്തി. ഡോ. ക്യൂട്ട് ജയപ്രകാശ്, ക്യാപ്റ്റൻ ബാസിത് ഇക്ബാൽ, ഡോ. രാഹുൽ റോയ്, അനിരുദ്ധ് മോഹൻ, കിഷോർ, ലാമിയ ഷാജഹാൻ, ഗായിക ശിവപ്രിയ, എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. സംഘടനയുടെ പേരിൽ ഡോ. രവിപ്പിള്ള കൊല്ലം ജില്ലയിലെ മൂന്ന് നിർദ്ധനകുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന ഭവന പദ്ധതി പ്രസിഡന്റ് ഷാജു ചക്കുവള്ളിയും രക്ഷാധികാരി മണിയും ചേർന്ന് പ്രഖ്യാപിച്ചു. സംഘടനാ ട്രഷറർ സജു ജെയിംസ് നന്ദി പറഞ്ഞു.

ചെണ്ട വിദ്വാൻ ഗോപിയാശാനും സംഘവും ചെണ്ടമേളം അവതരിപ്പിച്ചു. ഗാനസദസ്, തിരുവാതിര, നൃത്തപരിപാടി,സിനിമാറ്റിക് ഡാൻസ് എന്നിവയ്ക്കു പുറമേ പ്രമുഖ റേഡിയോ ജോക്കികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.