കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.കെ.ജെ.എം യു.പി സ്‌കൂളിൽ നടപ്പാക്കുന്ന 'വായിച്ചുവളരാം' പദ്ധതി ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ. മോഹനൻ, എം. ഗോപാലകൃഷ്ണൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ എം.എം. സജുമോൻ, പി.ടി.എ പ്രസിഡന്റ് ബിൻസി ഷിബു, എസ്.ആർ.ജി കൺവീനർ ബിജു കെ. പണിക്കർ എന്നിവർ സംസാരിച്ചു. പദ്ധതി പ്രകാരം സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വായിക്കുവൻ ആഴ്ചയിൽ ഒരു പുസ്തകം വീതം ലൈബ്രറി നൽകി.