കൊല്ലം: മുറുക്ക് കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ തമിഴ്നാട് സ്വദേശി റാട്ടാ ദുരൈയെ (54) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് റാട്ടാദുരൈയുടെ അഞ്ചൽ പുത്തയത്തെ വാടക വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടത്തിയത്. അന്യസംസ്ഥാന തൊഴിലാളികൾ, സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. റാട്ട ദുരൈയിൽ നിന്ന് പത്ത് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.