yuvamorcha
യുവമോർച്ച ജില്ലാ സേവാ വിഭാഗത്തിന്റെയും എം.ടി.എം.എം.എം ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് യുവമോർച്ച ജില്ലാ പ്രസിഡന്റ് ജിതിൻദേവ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യുവമോർച്ച ജില്ലാ സേവാ വിഭാഗത്തിന്റെയും എം.ടി.എം.എം.എം ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കടവൂരിൽ സൗജന്യ നേത്ര പരിശോധനാ - തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജിതിൻദേവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.ജെ.പി കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് ശൈലേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. സേവാ കൺവീനർ അഭിലാഷ്, ചെറുപുഷ്പം, ഷൈൻ, രാമലാൽ എന്നിവർ നേതൃത്വം നൽകി.