ഗതാഗതം സ്തംഭിച്ചത് ഒരു മണിക്കൂറോളം
കുന്നത്തൂർ: മാർബിളുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി റോഡിൽ കുടുങ്ങിയോതോടെ കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 9.30ന് കുറ്റിയിൽ മുക്കിലായിരുന്നു സംഭവം. കുറ്റിയിൽ മുക്കിന് സമീപത്തെ വീട്ടിലേക്ക് മാർബിളുമായി എത്തിയതായിരുന്നു ലോറി.
റോഡിൽ നിന്നിറക്കിയ ലോറിയുടെ ചക്രം മണ്ണിൽ പുതഞ്ഞ് മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാത്ത അവസ്ഥയിലായി. വലിയ ലോറി റോഡ് നിറഞ്ഞ് കിടന്നതിനാൽ ഇരുചക്ര വാഹനങ്ങളടക്കം കടന്നുപോകാനും സാധിച്ചില്ല. പിന്നീട് പ്രദേശവാസികൾ ഇടപെട്ട് വാഹനങ്ങൾ മറ്റ് റോഡിലൂടെ കടത്തിവിട്ടു.ഒരു മണിക്കൂർ നീണ്ട കഠിന പ്രയത്നത്തെ തുടർന്നാണ് ലോറി റോഡിൽ നിന്ന് മാറ്റിയത്.