bridge
നീണ്ടകരക്കാട്ടിൽ തകർന്ന നടപ്പാലം

മൺറോതുരുത്ത്: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ നെന്മേനി തെക്ക് വാർ‌ഡിൽ നീണ്ടകരക്കാടിലെ നടപ്പാലം തകർന്നു വീണു. പ്രദേശത്തെ കാരൂത്തറക്കടവ് പട്ടംതുരുത്ത് ലിങ്ക് റോഡുമായി ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകർന്നത്.

പാലം പൊളിച്ച് വാഹനം കടന്നുപോകുന്ന തരത്തിലുള്ള പുനർനിർമ്മിക്കണമെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്. വേലിയേറ്റ ദുരിതമേഖലയായ പ്രദേശത്ത് വാഹനം എത്തിച്ചേരാത്തതുമൂലം നാട്ടുകാർ വളരെയധികം ദുരിതമനുഭവിക്കുകയാണ്. അടിയന്തരമായി കലുങ്കും അനുബന്ധ റോഡും നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.