rly
ട്രെയിനിൽ കടത്താൻ ശ്രമിച്ച ഹാൻസുമായി പിടി കൂടിയ ഹലീദിനെ പുനലൂരിലെ ആർ.പി.എഫ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.

പുനലൂർ:ചെങ്കോട്ടയിൽ നിന്നു കൊല്ലത്തേക്കുളള ട്രെയിനിൽ കടത്തുകയായിരുന്ന അര ലക്ഷം രൂപയുടെ ഹാൻസുമായി വൃദ്ധനെ പുനലൂരിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. കൊട്ടിയം ആദിച്ചനെല്ലൂർ തഴുത്തല പുത്തൻ വീട്ടിൽ ഹാലീദാണ് (63) പ്രതി. ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് ട്രെയിൻ ഇടമൺ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. തെന്മല മുതൽ ട്രെയിനിൽ പരിശോധന തുടങ്ങിയിരുന്നു.പുനലൂരിൽ എത്തിച്ച പ്രതിയെ എക്സൈസ് വകുപ്പിന് കൈമാറി. ആർ.പി.എഫ് എസ്.ഐ.പാരസ് മാത്യൂ, വിനോദ് കുമാർ, അബ്ദുൽ ഖമീദ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടി കൂടിയത്.