tea
അമ്പനാട് തേയില എസ്റ്റേറ്റിൽ ഇറങ്ങിയ കൂറ്റൻ രാജവെമ്പാലയെ വാവ സുരേഷ് പിടി കൂടാൻ ശ്രമിക്കുന്നു.

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് ടി.ആർ ആൻഡ് ടി തേയില തോട്ടത്തിലെ തൊഴിലാളികളെ ഭീതിയിലാക്കിയ കൂറ്റൻ രാജവെമ്പാലയെ വാവ സുരേഷ് എത്തി പിടി കൂടി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തേയില തോട്ടത്തിലായിരുന്നു സംഭവം. തേയില നുള്ളാൻ എത്തിയ സ്ത്രീ തൊഴിലാളികളാണ് ആദ്യം പാമ്പിനെ കണ്ടത്. ഭയന്ന് ഓടിയ ഇവർ ലയങ്ങളിൽ എത്തി മറ്റു തൊഴിലാളികളെയും കൂട്ടി എത്തി. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ വാവ സുരേഷുമായി ബന്ധപ്പെടുകയായിരുന്നു. വൈകിട്ടോടെ എസ്റ്റേറ്റിൽ എത്തിയ സുരേഷ് രാജവെമ്പാലയെ പിടികൂടി ചാക്കിലാക്കി.തുടർന്ന് ശെന്തുരുണി വന്യജീവി സങ്കേതമായ കട്ടിളപ്പാറ വനത്തിൽ വിട്ടു.15 അടി നീളവും അഞ്ചുവയസുമുളള പെൺ രാജവെമ്പാലയെയാണ് പിടികൂടിയത്.