ചാത്തന്നൂർ: കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആഡംബര കാറിന്റെ മുൻവശത്തെ ഇടത്തേ വീൽ ഊരിപ്പോയി. വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. കൊല്ലം സ്വദേശിയുടേതാണ് കാർ.