job
യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ നടന്ന തൊഴിൽ മേള

കൊട്ടിയം: യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ സംഘടിപ്പിച്ച തൊഴിൽ മേള സമാപിച്ചു. ടെക്‌നോപാർക്കിലെ പത്തിലേറെ ബഹുരാഷ്ട്ര കമ്പനികൾ പങ്കെടുത്ത ജോബ് ഫെയർ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വിവിധ സെഷനുകളായാണ് നടന്നത്. ഏകദേശം എണ്ണൂറിലേറെ പേർ പങ്കെടുത്ത ജോബ് ഫെയറിൽ ഇരുന്നൂറോളം പേരെ തിരഞ്ഞെടുത്തു.