പുനലൂർ: എസ്.എൻ.ഡി.പി യോഗം 1525-ാം നമ്പർ തെന്മല ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ചതയ പൂജയും സമൂഹ പ്രാർത്ഥനയും നടന്നു. മരുത്വാമല രതീഷ് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ശാഖാ പ്രസിഡന്റ് സി. വിജയകുമാർ, വൈസ് പ്രസിഡന്റ് രാജേഷ് ബാബു, സെക്രട്ടറി എസ്. പ്രസാദ്, യൂണിയൻ പ്രതിനിധി തുളസീധരൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ അശോകൻ, വിലാസിനി നാരായണൻ, അജയകുമാർ, ലക്ഷ്മണൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുശീലാ ബാബു, സെക്രട്ടറി ശശികല വിജയകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.